യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി

download (71)പീഡനശ്രമം പരാജപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് പതിമൂന്ന്‌കാരിയെ കൊലപ്പെടുത്തി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ക്രൂരമായ സംഭവം നടന്നത്.
ആസാം സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കൈയ്യില്‍ നിന്നും മുഹമ്മദ് ഹുസൈന്‍ 30,000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ തിയതിക്കുള്ളില്‍ മുഹമ്മദിന് കടം വാങ്ങിയ തുക തിരികെ നല്‍കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ മുഹമ്മദ് ഹുസൈനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ മുഹമ്മദ് പ്രതികാരം എന്ന നിലയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മുഹമ്മദ് മാരകമായി ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയ പ്രതി ജനനേന്ദ്രിയ ഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും പീഡനം നടത്താന്‍ ശ്രമം നടത്തുകയും ചെയ്തു, എന്നാല്‍ ശ്രമങ്ങളെല്ലാം പരാജപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


No comments:

Post a Comment