Tuesday, October 15th, 2013
ചെന്നൈ: ഒമ്പതുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചോരയൊലിക്കുന്ന നിലയില്‍ റോഡില്‍ ഉപേക്ഷിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് വൈകുന്നേം മൂന്നരയോടെ പീഡനത്തിന് ഇരയായത്. സുരേഷ് എന്ന 31 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് കൂടെ വന്നാല്‍ പാവ വാങ്ങിത്തരാം എന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അവശനിലയില്‍ റോഡിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു.
റോഡരികില്‍ ചോരയൊലിപ്പിച്ച് കിടന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് കണ്ട് ആശുപത്രിയില്‍ എത്തിച്ചത്. കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവരുടെ പരാതിപ്രകാരം ചെന്നൈ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ കുട്ടിയുടെ നില ഭേദപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പെണ്‍കുട്ടികളുടെ വാരാഘോഷം നടക്കുന്നതിനിടെയാണ് ഒമ്പതുവയസ്സുകാരി പീഡനത്തിന് ഇരയായത്. വന്‍നഗരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത് നിത്യസംഭവമായിരിക്കുകയാണ്.

No comments:
Post a Comment