അനാശാസ്യം : അഞ്ച് സ്ത്രീകളും മൂന്ന്‍ പുരുഷന്മാരും പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍കോളേജ്‌ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട 5 സ്ത്രീകളും 3 പുരുഷന്‍മാരും അറസ്റ്റിലായി. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മതിയായ രേഖകള്‍ ഇല്ലാതെയും യോഗ്യതയില്ലാത്ത ആള്‍ക്കാരാലും നടത്തിവന്നിരുന്നതായ 164 വ്യാജ ആയുര്‍വേദിക്ക് മസ്സാജ് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്‌ നടത്തിയിരുന്നു. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്.

പരിശോധനയില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന 16 വ്യാജ മസ്സാജ് സെന്ററുകള്‍ അടപ്പിച്ചു. ഉച്ചക്ക് 12 മണി മുതല്‍ 37 ടീമുകളായി തിരിഞ്ഞ് മെഡിക്കല്‍ കോളജ്, കോവളം, വിഴിഞ്ഞം, ഫോര്‍ട്ട് എന്നീ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലാണ് പരിശോധന നടത്തിയത്. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയും അവര്‍ക്കെതിരെയുള്ള ചൂഷണം തടയുന്നതിനും, വ്യാജ ആയുര്‍വേദ സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുമായാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം സിറ്റിയിലെ അസി.കമ്മീഷണര്‍മാരുടെയും, ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

No comments:

Post a Comment