ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് പീഡനം


തിരുനാവായ : ഇരുപതുകാരിയെ ഭര്‍ത്താവ് പണത്തിനായി പലര്‍ക്കും കാഴ്ചവച്ചതായി പരാതി. മലപ്പുറം തിരുനാവായില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന് സാമ്പത്തിക നേട്ടം ലഭിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് നല്‍കി നഗ്നചിത്രങ്ങളെടുത്തശേഷം ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ചതായാണ്‌ പരാതിയില്‍ പറയുന്നത്‌. ഭര്‍ത്താവായ പട്ടണക്കാവ്‌ കൈനക്കരി സ്വദേശിക്കും കൂട്ടുകാര്‍ക്കുമെതിരെയാണ്‌ യുവതി പരാതി നല്‍കിയിരിക്കുന്നത്‌. ഭര്‍ത്താവുള്‍പ്പടെ നാല്‌ പേരാണ്‌ തന്നെ പീഡിപ്പിച്ചതെന്നും ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി ബോധം നഷ്ടപെടുത്തിയ ശേഷമാണ്‌ ഭര്‍ത്താവ്‌ തെന്നെ ആദ്യമായി സുഹൃത്തുക്കള്‍ക്ക്‌ കാഴ്‌ചവച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.​

No comments:

Post a Comment