രണ്ടാനച്ഛന്റെ പീഡനം; പെണ്‍കുട്ടി മൂന്ന് പ്രസവിച്ചു

കൊല്ലം: വര്‍ഷങ്ങളായി രണ്ടാനച്ഛന്റെ പീഡനം ഏറ്റുവാങ്ങുന്ന പെണ്‍കുട്ടിയുടെ കദനകഥ പുറത്തുവന്നു. കൊട്ടിയത്ത് രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആറ് വര്‍ഷത്തിനിടെ മൂന്ന് കുട്ടികളെ പ്രസവിച്ചു. ലൈംഗിക പീഡനം നടന്നിരുന്നത് പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. കൊല്ലം കൊട്ടിയം തഴുത്തല സ്വദേശിയായ 21കാരിയാണു തുടര്‍ച്ചയായി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായത്.പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു അമീര്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചിരുന്നത് .
15 വയസ്സുമുതലാണ് അമീര്‍ പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പതിനാറാം വയസ്സിലാണ് ഈ പെണ്‍കുട്ടി ആദ്യ കുഞ്ഞിന് ജന്‍മം നല്‍കിയത്. പതിനേഴാമത്തെ വയസ്സില്‍ രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കി. മൂന്നാമത്തെ കുട്ടിക്ക് ഏഴ് മാസമാണ് പ്രായം. മൂന്ന് കുട്ടികളുമായാണ് അമീറിന്റെ ഭാര്യ പൊലീസ് സ്‌റ്റേഷനിലെത്തിയത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment