ഏഴ് വയസുകാരിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു


ഏഴ് വയസുകാരിയെ അയല്‍‌വാസി ബസിനുള്ളില്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസബാദിലാണ് പീഡനം നടന്നത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ പ്രൈവറ്റ് ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിനിടയില്‍ പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ബസിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് ബസിനുള്ളില്‍ കയറിയ മറ്റ് യാത്രികരാണ് പെണ്‍കുട്ടിയുടെ ദീനരോദനം കേട്ട് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രതിയായ അയല്‍‌വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment