- വെഞ്ഞാറമൂട് : കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ സ്ത്രീയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച എസ്.ഐ പിടിയിലായി. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ എസ്.ഐ. സലിം (41) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വെഞ്ഞാറമൂട് തൈക്കാട് വച്ചാണ് സംഭവം.
സ്വകാര്യ ബാങ്ക് ജീവനക്കാരിയായ സ്ത്രീയെ ബസില്‍ കയറിയത് മുതല്‍ ഇയാള്‍ ശല്ല്യം ചെയ്യുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഇയാള്‍ ഇവരുടെ വീഡിയോ മൊബൈലില്‍ പകര്‍ത്താനും തുടങ്ങി. ഇതേത്തുടര്‍ന്ന് സ്ത്രീ ബഹളം വയ്ക്കുകയും നാട്ടുകാരും സഹയാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ചു. ഇയാളുടെ മൊബൈലില്‍ നിന്നും സ്ത്രീയുടെ നിരവധി ചിത്രങ്ങളും, വീഡിയോയും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ സലിമിനെ നന്നായി കൈകാര്യം ചെയ്ത ശേഷം വെഞ്ഞാറമൂട് പോലീസില്‍ ഏല്‍പ്പിച്ചു.സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് എസ്.ഐക്കെതിരെ കേസെടുത്തതായി വെഞ്ഞാറമൂട് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഈ മനോഹര സന്ധ്യയില്‍ തെളിഞ്ഞു നില്ക്കുന്ന ദീപാനാളങ്ങള് ആവട്ടെ ഒരോ മനസ്സുകളും. ഏഴുതിരിയിട്ടു കത്തിച്ചവെച്ച നിലവിളക്കായി വിരിയട്ടെ വിതരട്ടെ നന്മകള് മനസ്സില്‍. മനസ്സുകളില്‍ നിന്നും പടിയിറക്കുമ്പോള്‍ ഓര്‍ക്കുക അതൊരു നോവായി പടര്‍ത്താതിരിക്കുവാന്‍.
സ്ത്രീയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ എസ്.ഐ പിടിയില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment